നെടുമ്പാശേരി: നെടുമ്പാശേരി മേഖല മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി നടപ്പാക്കുന്ന രംഗത്ത് 'തിളക്കം 2025 വിദ്യാഭ്യാസ പദ്ധതി' ആലുവ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി. സലിം ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായിരുന്നു. വിവിധ രംഗങ്ങളിൽ അംഗീകാരം നേടിയ വിദ്യാർത്ഥി പ്രതിഭകളെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ട്രഷറർ സി.എസ്. അജ്മൽ ആദരിച്ചു.
കെ.ബി. സജി, ആർ. സരിത, ഷാജു സെബാസ്റ്റ്യൻ, എ.വി. രാജഗോപാൽ, ടി.എസ്. മുരളി, കെ.ജെ. ഫ്രാൻസിസ്, പി.പി. അശോക്‌കുമാർ, വി.എ. ഖാലിദ്, കെ.കെ. ബോബി, ബിന്നി തരിയൻ, പി.പി. ബാബുരാജ്, ഷാബു വർഗീസ്, കെ.ജെ. പോൾസൺ,എം.ജെ. പരമേശ്വരൻ നമ്പൂതിരി, ഷാജി മേത്തർ, മായ പ്രകാശൻ, ആനി റപ്പായി, അജിത സഹദേവൻ, ആനി ഫ്രാൻസിസ്, മറിയാമ്മ പൗലോസ്, പ്രിൻസി വിൻസൺ, മഞ്ജു സാബു, റാണി പോൾസൺ, മേരി പൗലോസ് എന്നിവർ സംസാരിച്ചു.