അങ്കമാലി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കെ.വി. ജിതേഷ് (49), വിഷ്ണു ദാമോദരൻ (30), സ്‌നേഹ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ദേശീയപാതയിൽ അങ്കമാലി സെന്റ് ജോസഫ് ഹൈസ്‌കൂളിന് സമീപമായിരുന്നു അപകടം. മൂന്നുപേരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.