കൂത്താട്ടുകുളം: കാക്കൂർ പെരിയപ്പുറം ഇലവനാൽ പുത്തൻപുരയിൽ കെ.ആർ. പ്രകാശിന്റെയും (പ്രസിഡന്റ്,​ എസ്.എൻ.ഡി.പി യോഗം കാക്കൂർ ശാഖ) ശാലിനിയുടെയും മകൾ അഡ്വ. സന്ധ്യ മോൾ പ്രകാശും (പ്രസിഡന്റ് തിരുമാറാടി ഗ്രാമപഞ്ചായത്ത്) ഒലിയപ്പുറം മാക്കിയിൽ എം.വി. തോമസിന്റെയും ലീല തോമസിന്റെയും മകൻ ലിബിൻ തോമസും (മലയാള മനോരമ ലേഖകൻ,​ കൂത്താട്ടുകുളം) വിവാഹിതരായി. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, മന്ത്രി റോഷി അഗസ്റ്റിൻ, ഫ്രാൻസിസ് ജോർജ് എം.പി, എം.എൽ.എമാരായ അഡ്വ. മാത്യു കുഴൽനാടൻ, മോൻസ് ജോസഫ്, അഡ്വ. അനൂപ്.ജേക്കബ്, മാണി സി. കാപ്പൻ, എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ സെക്രട്ടറി സി.പി. സത്യൻ, മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ്‌ വി.കെ. നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ. അനിൽ കുമാർ, മുൻ എം.എൽഎ.മാരായ എം.ജെ. ജേക്കബ്, ജോണി നെല്ലൂർ തുടങ്ങിയവർ സന്നിഹിതരായി.