മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാൽ പുത്തേത്ത്കാവ് ഭദ്രകാളി ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം. നാണയത്തുട്ടുകൾ ഒഴിവാക്കി നോട്ടുകൾ കവരുകയായിരുന്നു. ക്ഷേത്ര ഓഫീസ് മുറി കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ വാളകത്തെ എച്ച്.പി. പെട്രോൾ പമ്പിലും കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നു. കഴിഞ്ഞ വെള്ളിയാഴ്ച വെള്ളൂർക്കുന്നം പുളിക്കക്കാവ് ഭദ്രകാളി ക്ഷേത്രത്തിലെ പുറത്തെ ഭണ്ഡാരം കുത്തിപ്പൊളിച്ച് ചില്ലറത്തുട്ടുകളാണ് കവർന്നത്. കഴിഞ്ഞയാഴ്ച മുടവൂർ അയ്യംകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്രം, ചാക്കുന്നത്ത് മഹാദേവക്ഷേത്രം, വെട്ടിക്കാകുഴികാവ്, മുടവൂർ പള്ളി എന്നിവിടങ്ങളിലും മോഷണം നടന്നിരുന്നു.