പൂണിത്തുറത്ത: സുബ്രഹ്മണ്യ ടെമ്പിൾ റോഡ് റെസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ഡിവിഷൻ കൗൺസിലർ ഡോ. ശൈലജ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലീല ശെൽവൻ സ്വാഗതവും സെക്രട്ടറി കെ.ബി. സതീശൻ റിപ്പോർട്ട് അവതരണവും ട്രഷറർ ഗ്ലാഡ്‌ലി എൻ.ബി. കണക്കവതരണവും നടത്തി. ചടങ്ങിൽ എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികളെയും ശ്രീ ശങ്കര യൂണിവേഴ്‌സിറ്റി റിട്ട. പ്രൊഫസർ ആൻഡ് എച്ച്.ഒ.ഡി ഡോ. സി. വേണു ഗോപാലനെയും ആദരിച്ചു. എ.ബി. സാബു ആശംസയും കമ്മറ്റി മെമ്പർ ശാലിനി നന്ദിയും രേഖപ്പെടുത്തി