anusmaranam

കൊച്ചി: എം.കെ.സാനുവിന്റെ പ്രസംഗസ്മരണകൾ തങ്ങിനിൽക്കുന്ന എറണാകുളം ടൗൺഹാളിൽ അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിക്കാൻ ചേർന്ന യോഗം വികാരസാന്ദ്രമായ അനുഭവമായി. മാനവികതയുടെ പ്രകാശമായിരുന്നു എം.കെ.സാനുവെന്ന് അനുശോചന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി പി.രാജീവ് അനുസ്മരിച്ചു. സാമൂഹിക പ്രതിബദ്ധതയോടെ ജീവിച്ച അദ്ദേഹത്തിന്റെ വിയോഗം ശൂന്യതയാണ്. എങ്കിലും അദ്ദേഹം ആഗ്രഹിക്കുകയും പ്രകാശിപ്പിക്കുകയും നിരന്തരം പുതുക്കി പണിതുകൊണ്ടിരുന്നതുമായ മലയാളികളുടെ ആശയലോകത്തെ മുന്നോട്ടുകൊണ്ടുപോകാൻ നമുക്ക് സാധിക്കണമെന്ന് മന്ത്രി പറഞ്ഞു.

എം.കെ.സാനുവിന്റെ ഓരോ പ്രസംഗവും ഓരോ അനുഭവമായാണ് കേട്ടിരുന്നതെന്ന് മന്ത്രി പി. പ്രസാദും

ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റിനിർത്താനാവാത്ത ആളായിരുന്നു എം.പി. സാനുവെന്ന് മന്ത്രി ആർ.ബിന്ദുവും പറഞ്ഞു. എം.എൽ.എമാരായ കെ.എൻ. ഉണ്ണിക്കൃഷ്ണൻ, ടി.ജെ.വിനോദ്, മേയർ എം.അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, കെ.വി.തോമസ്, എം.എ.ബേബി, എം.വി ഗോവിന്ദൻ, മുൻ എം.പി സെബാസ്റ്റ്യൻ പോൾ, എസ്.സതീഷ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, രാഷ്രീയ- സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.