കോതമംഗലം: കോതമംഗലം താലൂക്കിൽ മഴ ശക്തമായി. ഇന്നലെ വൈകിട്ട് മുതലാരംഭിച്ച മഴ രാത്രിയും തുടർന്നു. ഇതോടെ പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നുതുടങ്ങി. കുട്ടമ്പുഴ പഞ്ചായത്തിലെ സ്ഥിതി ആശങ്കാജനകമാണ്. പൂയംകുട്ടിയിലെ മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി ഗതാഗതം തടസപ്പെട്ടു. അത്യാവശ്യ യാത്രകൾക്കായി പഞ്ചായത്തിന്റെ വഞ്ചി തയ്യാറാക്കിയിട്ടുണ്ട്. അട്ടിക്കളത്തും പിണവൂർ കുടിയിലും തോട് നിറഞ്ഞതിനെ തുടർന്ന് വീടുകളിൽ വെള്ളം കയറി.