ആലുവ: നവജാത ശിശുവിനെ കൈമാറ്റം ചെയ്ത കേസിൽ മാതാവും കാമുകനും പൊലീസ് പിടിയിലായി. നവജാത ശിശുവിനെ കണ്ടെത്തി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ചൂണ്ടിയിൽ താമസിക്കുന്ന യുവതിയും ജോൺ തോമസ് എന്നയാളുമാണ് കളമശേരി പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. നാല് ദിവസം മുമ്പാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച്ച ആശുപത്രി വിട്ട യുവതിയും കാമുകനും ചേർന്ന് കടുങ്ങല്ലൂർ കടേപ്പിള്ളി ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ദമ്പതികൾക്ക് കുഞ്ഞിനെ ഉപാധികളോടെ കൈമാറി. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇന്നലെ പുലർച്ചെ 2.30ഓടെയാണ് മാതാവിനെയും കാമുകനെയും കൂട്ടി പൊലീസ് കടേപ്പിള്ളിയിലെ വീട്ടിലെത്തി കുഞ്ഞിനെ ഏറ്റെടുത്തത്.

മക്കളില്ലാത്ത 46കാരിയായ യുവതിയും ഭർത്താവുമാണ് കുഞ്ഞിനെ വാങ്ങിയത്. ഇവർ നേരത്തെ ആലങ്ങാടാണ് താമസിച്ചിരുന്നത്. കുട്ടിയെ കൈമാറിയ യുവതിയും കാമുകനും വേറെ വിവാഹം കഴിച്ചിട്ടുള്ളവരാണ്. യുവതിക്ക് മറ്റ് രണ്ട് മക്കൾ കൂടിയുണ്ട്.