നെടുമ്പാശേരി: ദേശീയപാതയിൽ ദേശം കുന്നുംപുറത്തുള്ള മുട്ട മൊത്ത വ്യാപാര കേന്ദ്രത്തിൽ പാർക്ക് ചെയ്തിരുന്ന മിനി ലോറിക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ശനിയാഴ്ച രാത്രി ദീർഘദൂര ഓട്ടം കഴിഞ്ഞ് കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ലോറിക്കാണ് തീപിടിച്ചത്.
വഴിയാത്രക്കാരാണ് ലോറിയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. അങ്കമാലി, ആലുവ യൂണിറ്റുകളിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.