കളമശേരി: കുറ്റിക്കാട്ടുകര അംബാലയത്തിൽ പരേതനായ എൻ.ആർ. മേനോന്റെ മകൻ ആർ. രാമനാഥൻ (71) നിര്യാതനായി. കളമശേരി ശ്രീ മഹാഗണപതി ക്ഷേത്രട്രസ്റ്റ് ചെയർമാനും എൻ.ആർ. മേനോൻ റെസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരിയും ആയിരുന്നു. കുറ്റിക്കാട്ടുകര എൻ.എസ്.എസ് കരയോഗം സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി, ഓൾ കേരളാ കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി, കേരളാ സ്റ്റേറ്റ് ടെന്നിക്കൊയറ്റ് അസോസിയേഷൻ സെക്രട്ടറി, ടെന്നിക്കൊയറ്റ് ഫെഡറേഷൻ ഒഫ് ഇന്ത്യ ട്രഷറർ, ജോയിന്റ് സെക്രട്ടറി, വടംവലി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രതിനിധി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: മിനി. മക്കൾ: നിഖിൽ, അഖിൽ. മരുമക്കൾ: അനു, അപർണ.