കൂത്താട്ടുകുളം: ഒലിയപ്പുറം – നടക്കാവ് പൊതുമരാമത്ത് റോഡിലെ അപകടാവസ്ഥയിലുള്ള വാളിയപ്പാടം കലുങ്ക് (വാളിയപ്പാടം പാലം) പുതുക്കി പണിയുന്നതിന് 40ലക്ഷം രൂപയുടേയും പൈങ്ങാരപ്പിള്ളി - പുളിക്കമാലി - തുപ്പുംപടി റോഡിലെ കലുങ്കിന്റെ പുനർനിർമ്മാണത്തിനായി 15 ലക്ഷം രൂപയുടേയും ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. ബസുകളും വലിയ വാഹനങ്ങളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന ഈ പാലത്തിന്റെ ബലക്ഷയത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ ഒറ്റവരി ഗതാഗത സംവിധാനമാണുള്ളത്. ഇതുമൂലം ഏറെ ബുദ്ധിമുട്ട് നേരിടുന്നു.