meals
ഉദയംപേരൂർ എസ്.എൻ.ഡി.പി ഹൈസ്കൂൾ കേഡറ്റുകൾ തൃപ്പൂണിത്തറ ആയുർവേദ ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി സമാഹരി​ച്ച പൊതിച്ചോറ് കൈമാറുന്നു. ശാഖ സെക്രട്ടറി ഡി. ജിനുരാജ്, ഉദയംപേരൂർ സബ് ഇൻസ്പെക്ടർ ബോബി ജോർജ് തുടങ്ങി​യവർ സമീപം

ഉദയംപേരൂർ: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി വാർഷികത്തിന് ഉദയംപേരൂർ എസ്.എൻ.ഡി.പി ഹൈസ്കൂൾ കേഡറ്റുകൾ തൃപ്പൂണിത്തറ ആയുർവേദ ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് പൊതിച്ചോറ് വിതരണം ചെയ്തു. ഉദയംപേരൂർ സബ് ഇൻസ്പെക്ടർ ബോബി ജോർജും ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് ഷുക്കൂറും ചടങ്ങിൽ പങ്കെടുത്തു. സ്കൂളിൽ ഉദയംപേരൂർ സബ് ഇൻസ്പെക്ടർ പി.സി ഹരികൃഷ്ണൻ പതാക ഉയർത്തി. സീനിയർ കേഡറ്റ് എലൈനാ മറിയം എബി, പ്രിൻസിപ്പൽ ഒ.വി. സാജു, ഹെഡ്മിസ്ട്രസ് ദീപ എസ്. നാരായണൻ, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, ശാഖ സെക്രട്ടറി ഡി. ജിനുരാജ്, ഡ്രിൽ ഇൻസ്ട്രക്ടർമാരായ രമ്യ മോൾ കെ.ആർ, എൽ.വി. വിനീഷ് കുമാർ, സി.പി.ഓമാരായ ഡി. സിബി, ടി. സർജു എന്നിവർ പങ്കെടുത്തു.