കൊച്ചി: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ആർ. ശങ്കർ കുടുംബ യോഗം വിനോബാനഗറിലെ പ്രസിമോന്റെ വസതിയിൽ ചേർന്നു. കൺവീനർ അനിതാ രവി അദ്ധ്യക്ഷയായി. പ്രൊഫ. എം.കെ. സാനുവിന്റെ നിര്യാണത്തിൽ അനുശോചിച്ചു. കണയന്നൂർ യൂണിയൻ കൗൺസിലർ കെ.കെ. മാധവൻ, ശാഖാ പ്രസിഡന്റ് പി.വി. സാംബശിവൻ, കെ.എ. മനോഹരൻ, വിമല, വിനോദിനി. മണി വിജയൻ, പ്രസിമോൻ, കെ.പി. പ്രശാന്ത് എന്നിവർ സംസാരിച്ചു. പ്രേമകുമാരി ശ്രീധരൻ ദീപാർപ്പണം നടത്തി.