നാഷണൽ മാനേജ്മന്റ് അഭിരുചി പരീക്ഷ NMATയ്ക്ക് ഗ്രാജ്വേറ്റ് മാനേജ്മന്റ് അഡ്മിഷൻ കൗൺസിൽ -GMAC രജിസ്‌ട്രേഷൻ ആരംഭിച്ചു. നവംബർ 5 മുതൽ ഡിസംബർ 19 വരെയാണ് പരീക്ഷ.ബിരുദധാരികൾക്ക് അപേക്ഷിക്കാം.അവസാന തീയതി ഒക്ടോബർ 10.രാജ്യത്ത് 86 കേന്ദ്രങ്ങളിലായി പരീക്ഷ നടക്കും.രാജ്യത്തെ പ്രശസ്തമായ ബിസിനസ് സ്‌കൂളുകളിൽ എം.ബി.എ പ്രവേശനത്തിന് NMAT സ്‌കോർ ഉപകരിക്കും. www.mba.com/exams/nmat.

ഐ.ഐ.എം കാഷിപുരിൽ അപ്ലൈഡ് ഫിനാൻഷ്യൽ റിസ്‌ക് മാനേജ്മന്റ്

എക്‌സിക്യൂട്ടീവ് ഡെവലപ്‌മെന്റ്ര് പ്രോഗ്രാം ഇൻ അപ്ലൈഡ് ഫിനാൻഷ്യൽ റിസ്‌ക് മാനേജ്മന്റ് പ്രോഗ്രാമിന് ഐ.ഐ.എം കാഷിപുർ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്ക് അപേക്ഷിക്കാം. രണ്ടു വർഷ പ്രവർത്തി പരിചയം ആവശ്യമാണ്. വ്യവസായ സ്ഥാപനങ്ങൾക്കും കോർപറേറ്റുകൾക്കും ജീവനക്കാരെ നോമിനേറ്റ് ചെയ്യാം. www.iimkashipur.ac.in

ബീറ്റ്‌സ് പിലാനി ഓൺലൈൻ എം.ടെക് പ്രോഗ്രാം

ബീറ്റ്‌സ് പിലാനി വർക്ക് ഇന്റഗ്രേറ്റഡ് ലേർണിംഗ് പ്രോഗ്രാമിലുൾപ്പെടുത്തി തൊഴിൽ ചെയ്യുന്ന ബി.ടെക് ബിരുദധാരികൾക്കായി രണ്ടു വർഷത്തെ ഓൺലൈൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,മെഷീൻ ലേർണിംഗ് എം.ടെക് പ്രോഗ്രാം നടത്തുന്നു. മറ്റു ബ്രാഞ്ചുകളിലേക്കുള്ള എം.ടെക് വിജ്ഞാപനവും ഉടൻ ഉണ്ടാകും. ഐ.ടി, കമ്പ്യൂട്ടർ എൻജിനീയറിങ്, സോഫ്റ്റ്‌വെയർ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം. യു.ജി.സി അംഗീകൃത പ്രോഗ്രാമാണിത്. നാലു സെമെസ്റ്ററാണ് കോഴ്‌സ് കാലയളവ്. ഫൈനൽ സെമസ്റ്ററിൽ പ്രൊജക്ട് വർക്കുണ്ടാകും. ഓൺലൈനായി അപേക്ഷിക്കാം. www.bits.pilani.wilp.ac.in

എം.എസ്‌സി യോഗ ആൻഡ് കോഗ്‌നിറ്റീവ് സയൻസ്

അമൃത സർവകലാശാല യോഗ ആൻഡ് കോഗ്‌നിറ്റീവ് സയൻസിൽ എം.എസ്‌സി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്ക് അപേക്ഷിക്കാം. അമൃത മൈൻഡ് ബ്രെയിൻ സെന്ററാണ് കോഴ്‌സ് ഓഫർ ചെയ്യുന്നത്. വിവരങ്ങൾക്ക് www.amrita.edu സന്ദർശിക്കുക.

എം.എസ്‌സി @ ബാത്ത് യൂണിവേഴ്‌സിറ്റി

യുകെയിലെ യൂണിവേഴ്‌സിറ്റി ഒഫ് ബാത്ത് മോളിക്യൂലാർ ബയോസയൻസിൽ എം.എസ്‌സി പ്രോഗ്രാമിന് അപേക്ഷിക്കാം. ബയോടെക്‌നോളജി, ഹെൽത്ത് കെയർ ടെക്‌നോളജി, സസ്റ്റെനബിൾ ബയോടെക്‌നോളജി, എന്റർപ്രെന്യൂർഷിപ് എന്നിവയിൽ എം.എസ്‌സി പ്രോഗ്രാമുകളുണ്ട്. www.bath.ac.uk