കൊച്ചി: ശ്രീനരസിംഹ സ്വാമിയുടെ 148-ാം ജയന്തി ആഘോഷം എരൂർ ശ്രീനരസിംഹാശ്രമത്തിൽ ആഗസ്റ്റ് 15ന് നടക്കും. ജയന്തി ആഘോഷം, ഗുരുവിജ്ഞന സരണി, സ്മൃതിസംഗമം, ശ്രീനരസിംഹ സ്വാമി വിദ്യാഭ്യാസ പുരസ്കാര സമർപ്പണം എന്നിവ ചടങ്ങുകളുടെ ഭാഗമായി നടക്കും.
രാവിലെ 6ന് ഗുരുപൂജ, 7ന് സ്വാമി ശിവനാരായണ തീർത്ഥയുടെ ശാന്തിഹവനം. 9ന് ഗുരുദേവ കൃതികളുടെ സംഗീതാവിഷ്കാരം. 10ന് തൃപ്പൂണിത്തുറ സംസ്കൃത കോളേജ് അസി. പ്രൊഫസർ മാതാ നിത്യ ചിന്മയിയുടെ പ്രഭാഷണം. 10.30ന് ശ്രീനരസിംഹസ്വാമി ജയന്തി സമ്മേളനം എ.വി.എ ഗ്രൂപ്പ് എം.ഡി. ഡോ. എ.വി. അനൂപ് ഉദ്ഘാടനം ചെയ്യും. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനാകും. കെ. ബാബു എം.എൽ.എ, ജ്യോതിസ് മോഹൻ, മുനിസിപ്പൽ ചെയർപേഴ്സൺ രമാ സന്തോഷ്, മുംബയ് സീഗൾ ഗ്രൂപ്പ് എം.ഡി ഡോ. സുരേഷ് കുമാർ മധുസൂദനൻ, ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, ബി റാം നിർമ്മാൺ എം.ഡി ബാബുറാം എന്നിവർ സംസാരിക്കും.
ഗൗരിപ്രിയ, കൃഷ്ണപ്രിയ, കൃഷ്ണാഞ്ജലി പി. അനിൽ, സൽപ്രിയൻ എന്നിവർക്ക് വിദ്യാഭ്യാസപുരസ്കാരങ്ങൾ സമ്മാനിക്കും. 1ന് മഹാഗുരുപൂജയും അന്നദാനവും നടക്കും. 2ന് ഗുരുവിജ്ഞാനീയം ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ഉദ്ഘാടനം ചെയ്യും. എറണാകുളം ശ്രീശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അദ്ധ്യക്ഷനാകും. ശിവഗിരി മാസിക മാനേജർ സ്വാമി സുന്ദരേശ്വരാനന്ദ മുഖ്യപ്രഭാഷണം നടത്തും. ദിലീപ് കുമാർ വെണ്ണല, സ്വാഗതവും എം.എ. അശോകൻ നന്ദിയും പറയും.