lightning
കീരമ്പാറ കണിയാംകുടി കുര്യാക്കോസിന്റെ വീട്ടുമുറ്റത്തെ മണ്ണ് ഇടിമിന്നലേറ്റ് ഇളകിത്തെറിച്ച നിലയിൽ

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ നെടുമ്പാറയിൽ ഇടിമിന്നലേറ്റ് രണ്ട് വീടുകൾക്ക് നാശനഷ്ടം. കണിയാംകുടി കുര്യാക്കോസിന്റെയും സഹോദരൻ മത്തായിയുടെയും വീടുകളിലാണ് ഇടിമിന്നലേറ്റത്. കുര്യാക്കോസിന്റെ വീട്ടിലെ വയറിംഗ് പൂർണമായി നശിച്ചു. വൈദ്യുതി മീറ്ററിനും മറ്റുപകരണങ്ങൾക്കും നാശമുണ്ടായി. വീടിന്റെ ഭിത്തിക്കും കോൺക്രീറ്റ് മേൽക്കൂരയ്ക്കും പൊട്ടലുണ്ട്. മുറ്റത്തെ മണ്ണ് ഇളകിത്തെറിച്ചു. കുര്യാക്കോസും കുടുംബാംഗങ്ങളും വീട്ടിൽ ഉണ്ടാകാതിരുന്നതിനാൽ ദുരന്തമൊഴിവായി. സമീപത്തുള്ള മത്തായിയുടെ വീട്ടിലെ ജനൽഗ്ലാസുകൾ തകർന്നു. ഫാനുകൾ ഉൾപ്പയടെയുള്ള വൈദ്യുതോപകരണങ്ങൾ നശിച്ചു. റവന്യൂ ഉദ്യോഗസ്ഥർനാശനഷ്ട കണക്കെടുത്തു. ആന്റണി ജോൺ എം.എൽ.എ വീടുകൾ സന്ദർശിച്ചു.