anglo
ലോക ആംഗ്ലോ ഇന്ത്യൻ ദിനാചരണത്തിന്റെ ഭാഗമായി സതേൺ കോളേജ് ഒഫ് എൻജിനിയറിംഗ് മാനേജിംഗ് ഡയറക്ടർ ഹെതർ ലൂയിസിനെ ആദരിക്കുന്നു

കൊച്ചി: ആംഗ്ലോ ഇന്ത്യൻ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയും ഫെഡറേഷൻ ഒഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻസ് ഇൻ ഇന്ത്യയും സംയുക്തമായി ലോക ആംഗ്ലോ ഇന്ത്യൻ ദിനം ആഘോഷിച്ചു.

സൊസൈറ്റി രക്ഷാധികാരി ഡോ. ഡഗ്ലാസ് പിൻഹീറോ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ചാൾസ് ഡയസ് അദ്ധ്യക്ഷനായി. സതേൺ കോളേജ് ഒഫ് എൻജിനിയറിംഗ് മാനേജിംഗ് ഡയറക്ടർ ഹെതർ ലൂയിസിന് ബിസിനസ് ലീഡർഷിപ്പ് എക്‌സലൻസ് അവാർഡ് സമ്മാനിച്ചു. ഹോക്കി കളിക്കാരൻ ഗ്ലാഡിനസ് ലെവിസിന് കെവിൻ റൊസാരിയോ, എം.എ. രണ്ടാം റാങ്ക് നേടിയ കാലിസ്റ്റൈൻ ലെവീസ് എന്നിവരെ ആദരിച്ചു. അഡ്വ. മാനുവൽ വിവേകര, ജെയിംസ് ഗന്ധർ, ഓബ്രി റോഡരികസ്, ബെറോ ഡികോത്തോ എന്നിവർ സംസാരിച്ചു.