പെരുമ്പാവൂർ: റോട്ടറി ക്ലബ് പെരുമ്പാവൂർ സെൻട്രലിന്റെയും റോട്ടറി മുവാറ്റുപുഴ റീജിയണിന്റെയും സംയുക്താഭിഖ്യത്തിൽ റോട്ടറി ക്ലബ് തൃശൂർ, റോട്ടറി ക്ലബ് വോൾവർഹാംപ്ടൻ (യു.കെ) എന്നിവയുടെ ഗ്ലോബൽ ഗ്രാൻഡ് 'വാക് എഗയിൻ' പദ്ധതിയുടെ ഭാഗമായി സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ നൂറോളം പേർക്ക് സൗജന്യമായി കൃത്രിമകാൽ വച്ച് നൽകുന്ന പദ്ധതിയുടെ അവസാനഘട്ടം ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ജി.എൻ. രമേഷ് നിർവഹിച്ചു. റോട്ടറി ക്ലബ് പെരുമ്പാവൂർ സെൻട്രൽ പ്രസിഡന്റ് രാജൻ തോമസ് അദ്ധ്യക്ഷനായി. സെക്രട്ടറി ഡോ. അനു ഏലിയാസ്, ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് ജോഷി ചാക്കോ, പെരുമ്പാവൂർ ജോയിന്റ് ആർ.ടി.ഒ എസ്.എസ്. പ്രദീപ്, അസി. മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടർ ശ്രീജിത്ത്, നിജു പുതുശേരി, ആന്റു ഡൊമനിക്, പ്രേംകുമാർ, കെ.കെ. തങ്കച്ചൻ എന്നിവർ സംസാരിച്ചു.