ajayakumar
രായമംഗലം പഞ്ചായത്തിൽ എൽ.ഇ.ഡി ബൾബ് പുനരുപയോഗ ക്ലിനിക്ക് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: രായമംഗലം ഗ്രാമപഞ്ചായത്ത് നെറ്റ് സീറോ കാർബൺ എമിഷൻ പദ്ധതിയുടെ ഭാഗമായി എൽ.ഇ.ഡി ബൾബ് പുനരുപയോഗത്തിന്റെ സാദ്ധ്യതാ പഠനം തുടങ്ങി. സയൻസ് സെന്റർ തുരുത്തിക്കരയും പെരുമ്പാവൂർ സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവും ചേർന്നാണ് സാദ്ധ്യതപഠനം നടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദീപ ജോയ്, ഡോ. എൻ. ഷാജി, പി.എ. തങ്കച്ചൻ, ഡോ. ബിനോയ് പീറ്റർ, മെമ്പർമാരായ കെ.കെ. മാത്തുകുഞ്ഞ്, കെ.എൻ. ഉഷാദേവി, ലിജു അനസ്, പഞ്ചായത്ത് സെക്രട്ടറി സി.കെ. സുധീഷ്‌കുമാർ, ഇ.എൻ. വിജയൻ, ലത ഗിരീഷ്, ജമീല എന്നിവർ പങ്കെടുത്തു.