പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനത്തേടനുബന്ധിച്ചു മികച്ച കർഷകരെ ആദരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറിൽ അപേക്ഷ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, വാർഡ് മെമ്പറുടെ ശുപാർശക്കത്ത് എന്നിവ സഹിതം കൂവപ്പടി കൃഷിഭവനിൽ 11ന് ഉച്ചയ്ക്ക് 12 നകം നൽകണം.