പെരുമ്പാവൂർ: കോൺഗ്രസ് ടാങ്ക്‌സിറ്റി വാർഡ് കൺവെൻഷൻ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വോട്ടർപട്ടികയിലെ അപാകതകൾ പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വാർഡ് പ്രസിഡന്റ് എം.പി. വർഗീസ് അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി സംസ്ഥാന എക്‌സി. അംഗം കെ.എൻ. സുകുമാരൻ, ജോജി ജേക്കബ്, അജിത് കടമ്പനാട്, സി.പി. ഗോപാലകൃഷ്ണൻ, പി.എ. ജോസ്, എം.കെ. വർഗീസ്, എൻ. രമേശ്, ടി.എസ്. എൽദോ, ചെറിയാൻ, സാബു, അജിത മോഹനൻ എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളെ എം.എൽ.എ ആദരിച്ചു.