sambhava
സാംബവ മഹാസഭ കുന്നത്തുനാട് താലൂക്ക് യൂണിയൻ വാർഷികത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണോദ്ഘാടനം എൽദോസ് കുന്നപ്പിളളി എം.എൽ.എ നിർവഹിക്കുന്നു

പെരുമ്പാവൂർ: സാംബവ മഹാസഭ കുന്നത്തുനാട് താലൂക്ക് യൂണിയൻ വാർഷിക സമ്മേളനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് യൂണിയൻ പ്രസിഡന്റ് എ.സി. ചന്ദ്രൻ അദ്ധ്യക്ഷനായി. മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന സെക്രട്ടറി കെ.പി. ഗോപിനാഥ് മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെമന്റോ നൽകി ആദരിച്ചു. സംസ്ഥാന എംപ്ലോയീസ് ഫോറം പ്രസിഡന്റ് കെ. രാജൻ, സംസ്ഥാന ഡയറക്ടർ ബോർഡ് മെമ്പർമാരായ അമ്പിളി സുരേഷ്, എ.എൻ. ശശി, യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സതീശൻ എന്നിവർ സംസാരിച്ചു.