പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം ഇരിങ്ങോൾ ശാഖയുടെ കീഴിലുള്ള തത്വമസി പ്രാർത്ഥന കുടുംബയോഗത്തിൽ ഗുരുകുലം ട്രസ്റ്റ് മുൻ സെക്രട്ടറി പ്രൊഫ. ഡോ. ആ.ർ അനിലൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് വസന്തൻ നങ്ങേലി അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി കെ.എൻ. മോഹനൻ, വൈസ് പ്രസിഡന്റ് സി.വി. ജിനിൽ, യൂണിയൻ കമ്മിറ്റി അംഗം ബോസ് ഞാറ്റുംപറമ്പിൽ, യൂണിറ്റ് കൺവീനർ എ.കെ. മുരളീധരൻ, ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം.എസ്. സുരേഷ് എന്നിവർ സംസാരിച്ചു.