പെരുമ്പാവൂർ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇൻഷ്വറൻസ് പദ്ധതിയും ക്ഷേമനിധിയും നടപ്പിലാക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് ചെയർമാൻ ഡേവിഡ് തോപ്പിലാന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സി.പി. മുഹമ്മദാലി, ബ്ളോക്ക് വൈസ് പ്രസിഡന്റ് പുഷ്പകുമാർ, ഫെജിൽ പോൾ, പോൾ ചെതലൻ എന്നിവർ സംസാരിച്ചു.