camp
സൗജന്യ നേത്രപരിശോധന ക്യാമ്പ് എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് എസ്.കെ. അജീഷ് ഉദ്ഘാടനം ചെയ്യുന്നു

തെക്കൻ പറവൂർ: ഗുരു പുരുഷ സ്വയം സഹായ സംഘവും തൃപ്പൂണിത്തുറ ചൈതന്യ കണ്ണാശുപത്രിയും ചേർന്നു സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് എസ്.കെ. അജീഷ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ ദീപ്തി പിള്ള മുഖ്യാതിഥിയായി. ശാഖ സെക്രട്ടറി കെ.ജി. നോബി,​ വൈസ് പ്രസിഡന്റ് ഇ.കെ. അജീഷ്,​ സംഘം പ്രസിഡന്റ് ടി.കെ. രമണൻ, സെക്രട്ടറി വി.പി. ഷാജൻ, വൈസ് പ്രസിഡന്റ് ടി.ആർ. ബാബു, ജോയിന്റ് സെക്രട്ടറി അനിൽകുമാർ, ക്യാമ്പ് കോഓർഡിനേറ്റർ പി.ആർ. മധുരാജ് തുടങ്ങിയവർ പങ്കെടുത്തു.