മൂവാറ്റുപുഴ: മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘത്തിലെ അംഗങ്ങളുടെ മകളിൽ പ്ലസ്ടുവിനും എസ്.എസ്.എൽ.സിക്കും ഉന്നതവിജയം നേടിയ പ്രതിഭകളെ ആദരിക്കുകയും ക്യാഷ് അവാർഡ് നൽകി അനുമോദിക്കുകയും ചെയ്തു. പ്രതിഭാസംഗമം മുൻ എം.എൽ.എ എൽദോ എബ്രാഹം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.എ. നവാസ് അദ്ധ്യക്ഷനായി. ബോർഡ് അംഗങ്ങളായ യു.ആർ. ബാബു, ജോളി പൊട്ടയ്ക്കൽ, മിനി ബൈജു, വേണുഗോപാൽ, സീന ബോസ്, ഇബ്രാഹിം കരീം, സാബു, സൗമ്യ അനീഷ്, സംഘം സെക്രട്ടറി വി.പി. പ്രസന്നകുമാരി, ഷിനോബി ശ്രീധരൻ എന്നിവർ സംസാരിച്ചു.