കോലഞ്ചേരി: ഐക്കരനാട് കനിവ് പാലിയേറ്റീവ് ആൻഡ് ഹെൽത് കെയർ സൊസൈറ്റി വാർഷികസമ്മേളനം കോലഞ്ചേരി മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് വർഗീസ് പോൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ. മനോജ് അദ്ധ്യക്ഷനായി. സെക്രട്ടറി പി. ബിജുകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് ആദ്യകാല പ്രവർത്തകരെ ആദരിച്ചു.
ഏരിയ ജോയിന്റ് സെക്രട്ടറി പോൾ വെട്ടിക്കാടൻ, കെ.എൻ. മോഹനൻ നായർ, പി.ഐ. ചാണ്ടി, പി.വി. വർഗീസ്, പി.എൻ. സുകുമാരൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എം.കെ. മനോജ് (പ്രസിഡന്റ്), പി. ബിജുകുമാർ (സെക്രട്ടറി), കെ.എൻ. മോഹനൻ നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു