കിഴക്കമ്പലം: വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ കോൺഗ്രസ് പട്ടിമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി ഐ.കെ. രാജു, ഡി.സി.സി സെക്രട്ടറിമാരായ എം.ടി. ജോയ്, സുജിത് പോൾ, പട്ടിമറ്റം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. എൽദോ, സി.കെ. അയ്യപ്പൻകുട്ടി, എ.പി. കുഞ്ഞുമുഹമ്മദ്, കെ.ജി. മന്മഥൻ, റഷീദ് താനത്ത്, കെ.എം. സലിം, എ.എസ്. മക്കാർകുഞ്ഞ്, എം.പി. ജോസഫ്, സി.എം. നവാസ് എന്നിവർ സംസാരിച്ചു.