കൂത്താട്ടുകുളം: പാലാ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാരുതി ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനിഷ് വൻനിലം അദ്ധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ, ബ്ലോക്ക് ഭാരവാഹികളായ കെ.സി. ഷാജി, ജിജോ ടി. ബേബി, റോയ് ഇരട്ടയാനി, മാർക്കോസ് ഉലഹന്നാൻ, ജിൻസ് പൈറ്റക്കുളം, സുമേഷ് ഗോപി, എ.കെ. കാർത്തിക് തുടങ്ങിയവർ സംസാരിച്ചു.