kariya
അച്യുതാനന്ദൻ അനുസ്മരണo ആർ എസ് പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: കാര്യവിചാര സദസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വി.എസ് അച്യുതാനന്ദൻ അനുസ്മരണം ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. അഡ്വ. തങ്കച്ചൻ വെമ്പിളിയത്ത് അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.കെ. സുരേഷ് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി എച്ച. വിൽഫ്രഡ്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. തങ്കച്ചൻ വർഗീസ്, പി.എ. വർഗീസ്, ടോം വർഗീസ്, പോൾ പഞ്ഞിക്കാരൻ, ചെറിയാൻ മാഞ്ഞൂരാൻ, എൻ.പി. അവരാച്ചൻ, റോജിൻ ദേവസി, വർഗീസ് പരിയാടൻ, തോമസ് മാളിയേക്കൽ, എം.എ.സി ഒക്കൽ എന്നിവർ സംസാരിച്ചു.