thala-kott
തലക്കോട്ട് പറമ്പ് - പുല്ലാനി റോഡിൽ അപകടകരമാം വിധം നിൽക്കുന്ന വൃക്ഷങ്ങൾ

അങ്കമാലി: തുറവൂർ തലക്കോട്ട പറമ്പ് പുല്ലാനി റോഡിൽ അപകടമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ബി.ജെ.പി മൂന്നാംവാർഡ്‌ സമ്മേളനം ആവശ്യപ്പെട്ടു. വഴിവിളക്കുകൾ പോലുമില്ലാത്ത റോഡിലുടെ തൊഴിൽകഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുന്ന സ്ത്രീകൾ, വിദ്യാർത്ഥികളടക്കമുള്ളവർ ആശങ്കയിലാണ്. വാർഡ് പ്രസിഡന്റ് സനൻ ബാലൻ, ബിജു പുരുഷോത്തമൻ, എൻ.ടി. ബാബു, വർഗീസ് മുളവരിക്കൽ തുടങ്ങിയവർ സംസാരിച്ചു.