കാക്കനാട്: തെങ്ങോട് ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ വീടുകളിൽ പുസ്തകമെത്തിക്കുന്ന വായനാ വസന്തം പരിപാടി ലൈബ്രറി കൗൺസിൽ എറണാകുളം ജില്ലാ കമ്മിറ്റി അംഗം എം.ആർ. സുരേന്ദ്രൻ എൻ.എൻ. കക്കാടിന്റെ സഫലമീ യാത്ര എന്ന കവിത പരിചയപ്പെടുത്തി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം.കെ. സജേഷ് അദ്ധ്യക്ഷനായി. തൃക്കാക്കര നഗരസഭ കൗൺസിലർ അനിത ജയചന്ദ്രൻ, വായനശാലാ സെക്രട്ടറി പി. ഗോപാലകൃഷ്ണൻ, എൻ.പി. മത്തായി, വി.എൻ സതീശൻ, പി.എച്ച്. മുഹമ്മദ് കുഞ്ഞ് മാസ്റ്റർ, മനു നവീൻ, എ.കെ. സോമൻ, എ.കെ. വേലായുധൻ,അമൃതാ പ്രഭ എന്നിവർ സംസാരിച്ചു.