വൈപ്പിൻ: എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാം, വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാൽ എന്നിവർക്കെതിരെ പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളായ ആനന്ദവല്ലി ചെല്ലപ്പൻ, ഇ.ആർ. ബിജോയ്, പി.ബി. സാബു, കൊച്ചുത്രേസ്യ നിഷിൻ, ശാന്തി മുരളി, നെഷീദ ഫൈസൽ എന്നിവർ ഡി.സി.സി പ്രസിഡന്റിന് പരാതി നൽകി. കൂടിയാലോചനകളില്ലാതെയും അംഗങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കാതെയുമാണ് ഇവർ പ്രവർത്തിക്കുന്നതെന്നാണ് ആരോപണം. പ്രസിഡന്റ് അസീന അബ്ദുൾ സലാമിനെ നീക്കണമെന്നും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.