വൈപ്പിൻ: ഇന്ത്യൻ ബുക്ക് ഒഫ് റെക്കോർഡിൽ ഇടംനേടിയ ജൊസാക് വരുണിനെ ആദരിച്ചു. മുളവുകാട് സുബ്രഹ്മണ്യ ക്ഷേത്രം ഹാളിൽ കൂടിയ സമ്മേളനത്തിൽ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. പുരസ്‌ക്കാരം സമ്മാനിച്ചു.
ലോകത്തെ 195 യു.എൻ അംഗരാജ്യങ്ങളുടെ പേരുകളും തലസ്ഥാനങ്ങളും ഔദ്യോഗികഭാഷകളും കൃത്യതയോടെ പറഞ്ഞതിനാണ് 10 വയസുകാരനായ ജൊസാക് ഇന്ത്യൻ ബുക്ക് ഒഫ് റെക്കോർഡ്സിന്റെ അംഗീകാരം നേടിയത്. കുഴുപ്പിള്ളി കൈതാരൻ വരുൺ ജോസിന്റെയും മെറിൻ വിൻസന്റിന്റെയും മകനാണ്.
പഞ്ചായത്ത് പ്രസിഡന്റ് വി. എക്‌സ്. അക്ബർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ജിഡ ജനറൽ കൗൺസിൽ അംഗം കെ.കെ. ജയരാജ്, വാർഡ് അംഗങ്ങളായ ലക്‌സി, ഫ്രാൻസിസ് ബെൽസു മെൻഡസ്, ലൈസ സേവ്യർ എന്നിവർ പങ്കെടുത്തു.