പറവൂർ: നന്ത്യാട്ടുകുന്നം സാൻ എക്സ് സ്പോർട്സ് അരീനയുടെ നേതൃത്വത്തിൽ ഒന്നാമത് ഓൾ കേരള ഷട്ടിൽ ടൂർണമെന്റ് തുടങ്ങി. പറവൂർ സർക്കിൾ ഇൻസ്പെക്ടർ ഷോജോ വർഗീസ് ഉദ്ഘാടനം ചെയ്തു. ക്ളബ് പ്രസിഡന്റ് സി.പി. ബിജു അദ്ധ്യക്ഷനായി. അസി. പബ്ളിക് പ്രോസിക്യൂട്ടർ ലെനിൻ സുകുമാരൻ, ക്ളബ് സെക്രട്ടറി പ്രശാന്ത് എസ്. അംബുജാക്ഷൻ, ടൂർണമെന്റ് കൺവീനർ പ്രവീൺ, കെ.പി. സണ്ണി, പ്രേംകുമാർ, എം.ബി. ഷിബു തുടങ്ങിയവർ സംസാരിച്ചു.