പള്ളുരുത്തി: കൊച്ചിയിലെ വ്യാപാരികളുടെ കൂട്ടായ്മയായ കൊച്ചിൻ മർച്ചൻസ് ക്ലബ് പ്രതിഭാ സംഗമം നടത്തി. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. കൊച്ചിൻ മർച്ചൻസ് ക്ലബ്ബിന്റെ പ്രസിഡന്റ് ഡിലൈറ്റ് പോൾ അദ്ധ്യക്ഷത വഹിച്ചു. 2 തവണ വേൾഡ് ഗിന്നസ് റെക്കാഡ് നേടിയ വിജിത രതീഷിനെ യോഗത്തിൽ ആദരിച്ചു. ക്ലബ്ബ് സെക്രട്ടറി കെ. ജോസഫ്, ട്രഷറർ കെ. ജയപ്രകാശ്, പി.എ. ബഷീർ, കെ.വി. ജോസഫ് , പി.വിജയൻ, സി .പി. സേവ്യർ, രക്ഷാധികാരി ലിൻഡൻ തോലാട്ട് എന്നിവർ സംസാരിച്ചു.