krishi
കതിർ സംയോജിത പച്ചക്കറി കൃഷിയുടെ ഭാഗമായി എ.ഐ.എൽ.യു ഒരുക്കുന്ന അടുക്കളത്തോട്ടം പദ്ധതിയുടെ പച്ചക്കറിത്തൈ വിതരണം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കതിർ സംയോജിത പച്ചക്കറി കൃഷിയുടെ ഭാഗമായി ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ പറവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പറവൂർ നഗരസഭയിലെ 30 വാർഡുകളിലായി 1500 അടുക്കളത്തോട്ടങ്ങൾ ഒരുക്കുന്നു. പച്ചക്കറിത്തൈ വിതരണത്തിന്റെ ഉദ്ഘാടനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. എം.എസ്. ജയശ്രീ അദ്ധ്യക്ഷയായി. വാർഡുതല കമ്മിറ്റികളുടെ സഹകരണത്തോടെ ഒരു വാർഡിൽ 50 കൃഷിത്തോട്ടങ്ങളാണ് ഉണ്ടാകുക. ടി.വി. നിധിൻ, എ.ഐ.എൽ.യു യൂണിറ്റ് സെക്രട്ടറി ടി.ജി. അനൂപ്, സി.പി. ജയൻ, പി.ആർ. സജേഷ്‌കുമാർ എന്നിവർ സംസാരിച്ചു.