congress
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അനീതിക്കെതിരെ കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അനീതിക്കെതിരെ കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലി ഉദ്ഘാടനം ചെയ്തു.
കന്യാസ്ത്രീകൾക്കെതിരെ ആസൂത്രിതമായി നടക്കുന്ന നീക്കം ന്യൂനപക്ഷങ്ങളെ അമർച്ചചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ അജണ്ടയുടെ ഭാഗമാണെന്നും അതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. രാജേന്ദ്രമൈതാനിയിൽ ഗാന്ധി പ്രതിമയിൽ പുഷ്പ്പാർച്ചന നടത്തിയ ശേഷം ആരംഭിച്ച പ്രതിഷേധ മാർച്ച് ബി.എസ്.എൻ.എൽ ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിൽ സമാപിച്ചു. എ.ഐ.സി.സി എസ് അംഗം വി.വി. സന്തോഷ് ലാൽ അദ്ധ്യക്ഷനായി. അഡ്വ. ടി.വി. വർഗീസ്, കെ.ജെ. ബേസിൽ, ടി.എസ്. ജോൺ, രഞ്ചു ചെറിയാൻ, ജൂബി എം. വർഗീസ്, ജെയ്‌സൺ ജോസഫ്, എൻ.ഐ. പൗലോസ്, കെ.എ. നാസർ, ആന്റണി സജി, വർഗീസ് മറ്റം, കെ.എസ്. കൃഷ്ണകുമാർ, ലൈബി സാജു, ജിജോ വെട്ടിക്കൽ, സാവിത്രി സന്തോഷ്, അജിത സുനിൽ, സുകുമാരൻ കടമക്കുടി,അനിൽ വാസദേവ്, പി. സുനിൽ കുമാർ, റോയ് പാലമറ്റം, എം.ബി നൗഷാദ്, സാജൻ അമ്പാട്ട്, ജിബി പിറവം എന്നിവർ സംസാരിച്ചു.