മരട്: പൂണിത്തുറ സുബ്രഹ്മണ്യ ടെമ്പിൾ റോഡ് റെസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ഡിവിഷൻ കൗൺസിലർ ഡോ. ശൈലജ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജി. പ്രദീപ്കുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ലീല ശെൽവൻ സ്വാഗതവും സെക്രട്ടറി കെ.ബി. സതീശൻ റിപ്പോർട്ടും ട്രഷറർ എൻ.ബി. ഗ്ലാഡ്ലി കണക്ക് അവതരണവും നടത്തി. എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കും ശ്രീ ശങ്കര യൂണിവേഴ്സിറ്റി റിട്ട. പ്രൊഫസർ ഡോ. സി.വേണുഗോപാലനും ആദരവ് നൽകി. എ.ബി. സാബു, ശാലിനി തുടങ്ങിയവർ സംസാരിച്ചു.