കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയുടെ സഹകരണത്തോടെ ഹരിത കേരളമിഷൻ സംഘടിപ്പിച്ച ചങ്ങാതിക്കൊരു തൈ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൂത്താട്ടുകുളം ഗവ. യു പി സ്കൂളിൽ നടന്നു. അസി കളക്ടർ പാർവതി ഗോപകുമാർ സ്കൂൾ ലീഡർ അജിൽ ഗിരീഷിൽ നിന്ന് പ്ലാവിൻ തൈ സ്വീകരിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ അദ്ധ്യക്ഷനായി. എ.ഇ.ഒ എം.പി. സജീവ്, കോഓർഡിനേറ്റർ എസ്. രഞ്ജിനി, ജിജി ഷാനവാസ്, അംബിക രാജേന്ദ്രൻ, മരിയ ഗോരേത്തി, ഷിബി ബേബി സെക്രട്ടറി എസ്. ഷീബ, ദീപ ഷാജി, എ.എ. സുരേഷ്, ഹെഡ്മിസ്ട്രസ് ടി.വി. മായ, മനോജ് കരുണാകരൻ, ഹണി റെജി, സി.എച്ച്. ജയശ്രീ, എം.ടി. സ്മിത എന്നിവർ സംസാരിച്ചു.