പറവൂർ: ലോക പൊലീസ് ആൻഡ് ഫയർ ഗെയിംസിൽ ഭാരതത്തിനുവേണ്ടി മൂന്ന് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ എട്ട് മെഡലുകൾ നേടിയ കേരള പൊലീസ് സർവീസിൽ ഹവിൽദാരായ നീന്തൽതാരം മരിയ ജെ. പടയാട്ടിയെ ജന്മനാടായ തൂയിത്തറ -കൊറ്റിച്ചിറപാടം പൗരാവലി ആദരിച്ചു. അനുമോദന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അദ്ധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ, പറവൂർ പൊലീസ് സബ് ഇൻസ്പെക്ടർ എം.പി. പോളി, പറവൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സ്റ്റേഷൻ ഓഫീസർ ജോസ് ജെയിംസ്, വാർഡ് മെമ്പർ എം.കെ. രാജേഷ്, അഡ്വ. എ. ജയകുമാർ എന്നിവർ സംസാരിച്ചു.
മരിയയുടെ ആദ്യകാല കായിക അദ്ധ്യാപിക ലിസിയേയും മരിയയുടെ മാതാപിതാക്കളായ ജോസഫ് പടയാട്ടിയെയും ലാലി ജോസഫിനെയും ആദരിച്ചു. മരിയയുടെ സഹോദരിമാരായ ജൂലി ജെ. പടയാട്ടിയും ലിയ ജെ. പടയാട്ടിയും നീന്തൽ താരങ്ങളാണ്. ജൂലി ഖത്തറിൽ നീന്തൽ അദ്ധ്യാപികയാണ്.