ആലുവ: സെന്റ് സേവ്യേഴ്‌സ് കോളേജിൽ വനിതാ സംരംഭകരുടെ കോൺക്ലേവ് ഇന്ന് രാവിലെ പത്തിന് നടക്കും. ഐ.ഐ.സിയുടെയും ഐ.ഇ.ഡി.സിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കോൺക്ലേവിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വനിതാസംരംഭകർ പങ്കെടുക്കും.