ആലുവ: ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് രസതന്ത്ര വിഭാഗത്തിന്റെ കീഴിൽ കെമിസ്ട്രി അസോസിയേഷൻ പ്രവർത്തനോദ്ഘാടനം ഇല്ലിനോയിസ് വെസ്ലിയൻ യൂണിവേഴ്‌സിറ്റിയിലെ (യു.എസ്.എ) പ്രൊഫ. ഡോ. രാംമോഹൻ നിർവഹിച്ചു. പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് ഹരിത രസതന്ത്ര തത്വങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് സെമിനാർ നടത്തി. വകുപ്പദ്ധ്യക്ഷ ഡോ. ഷിനയ ഫെസ്റ്റസ്, അദ്ധ്യാപകരായ ഡോ. ന്യൂലി ജോസഫ്, അസ്മി ആന്റണി എന്നിവർ സംസാരിച്ചു.