പറവൂർ: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ മൂത്തകുന്നം ശ്രീനാരായണമംഗലം പ്രൈവറ്റ് ഐ.ടി.ഐയിൽ രണ്ടുവർഷം ദൈർഘ്യമുള്ള ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ, ഇലക്ട്രീഷ്യൻ, ഫിറ്റർ എന്നീ കോഴ്സുകളിലേക്കും ഒരുവർഷം ദൈർഘ്യമുള്ള പ്ലമ്പർ കോഴ്സിലേക്കും 2025-26 അദ്ധ്യയന വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രതിമാസ സ്റ്റൈപ്പന്റോടെ അപ്രന്റീസ് ട്രെയിനിംഗും സർക്കാർ ജോബ് പോർട്ടലായ ഡി.ഡബ്ല്യു.എം.എസ് വഴി തൊഴിലവസരങ്ങളും ലഭിക്കും. അർഹതരായ വിദ്യാർത്ഥികൾക്ക് ഗവൺമെന്റ് സ്കോളർഷിപ്പും ബസ് കൺസഷനും ലഭിക്കും. ഫോൺ: 0484 2484414, 9947712102.