poov
പൂവും പ്രസാദവും

കൊച്ചി: കേരള ഫൈൻ ആർട്‌സ് സൊസൈറ്റിയും നാദാത്മികവും സംയുക്തമായി ഭാവഗായകൻ ജയചന്ദ്രന്റെ ഗാനങ്ങൾ അവതരിപ്പിക്കുന്നു. ശനിയാഴ്ച വൈകിട്ട് 6.30ന് ഫൈൻ ആർട്‌സ് സൊസൈറ്റി ഹാളിലാണ് പരിപാടി. ബിജു നാരായണൻ, ഉമാ വിനോദ്, വിനോദ് കുമാർ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും. ജയചന്ദ്രനെ ടി.എസ്. രാധാകൃഷ്‌ണൻ അനുസ്‌മരിക്കും.