കളമശേരി: ആലുവ ജലശുദ്ധീകരണ ശാലയിൽ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 7ന് കൊച്ചി കോർപ്പറേഷൻ, ആലുവ, കളമശേരി, ഏലൂർ, തൃക്കാക്കര മുനിസിപ്പാലിറ്റികൾ, എടത്തല, കീഴ്മാട്, ചൂർണിക്കര, ചേരാനല്ലൂർ, മുളവുകാട്, എളങ്കുന്നപ്പുഴ, ഞാറക്കൽ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ശുദ്ധജല വിതരണം മുടങ്ങും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിട്ടി ആലുവ പി.എച്ച് ഹെഡ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.