കൊച്ചി: കേരള ഖാദിഗ്രാമവ്യവസായ ഫെഡറേഷന്റെ വില്പനകേന്ദ്രങ്ങളിലെ ഓണം ഖാദിമേളയുടെയും പ്രത്യേക റിബേറ്റിന്റെയും സംസ്ഥാനതല ഉദ്ഘാടനം ഉമാ തോമസ് എം.എൽ.എ നിർവഹിച്ചു. പാടിവട്ടം ഖാദിഗ്രാമോദ്യോഗ് ഭവനിൽ നടന്ന ചടങ്ങിൽ ആദ്യവില്പനയും കൂപ്പൺവിതരണവും ഡിവിഷൻ കൗൺസിലർ ആർ.രതീഷ് നിർവഹിച്ചു. സെപ്തംബർ നാലുവരെ ഖാദിഭവനുകളിൽ നിന്ന് വാങ്ങിക്കുന്ന ഖാദിക്ക് 30 ശതമാനം റിബേറ്റും 1000 രൂപയുടെ ബില്ലുകൾക്ക് സമ്മാനക്കൂപ്പണും ലഭിക്കും.