dog
വിശ്വകർമ്മ സർവീസ് സൊസൈറ്റി (വി.എസ്.എസ്) എടയപ്പുറം ശാഖ ഓഫീസിൽ തെരുവുനായയുടെ അഴുകിയ ജഡം

ആലുവ: വിശ്വകർമ്മ സർവീസ് സൊസൈറ്റി എടയപ്പുറം ശാഖ ഓഫീസിൽ തെരുവുനായയുടെ അഴുകിയ ജഡം കണ്ടെത്തി. പെരിയാർവാലി സബ് കനാൽ റോഡിന് സമീപത്തെ ഓഫീസിൽ ഇന്നലെ രാവിലെ ശാഖ ഭാരവാഹികളെത്തിയപ്പോഴാണ് നാല് ദിവസത്തോളം പഴക്കമുള്ള അഴുകിയ ജഡം കണ്ടെത്തിയത്.

ശാഖ ഓഫീസിന് തറയിൽ നിന്നും നാലടിയോളം ഉയരത്തിൽ മാത്രമാണ് ഭിത്തിയുള്ളത്. മേൽക്കൂരവരെ അവശേഷിക്കുന്ന ഭാഗം തുറന്നുകിടക്കുകയാണ്. തറയിൽ പ്ലാസ്റ്റിക്ക് ചാക്ക് വിരിച്ചശേഷം അതിന് മുകളിലാണ് ജഡം കണ്ടത്. സാമൂഹിക വിരുദ്ധർ നായയെ കൊന്നശേഷം ഓഫീസിൽ തള്ളിയതാണെന്ന് സംശയിക്കുന്നതായി ശാഖാ പ്രസിഡന്റ് എം. മോഹനൻ, സെക്രട്ടറി സി.പി. അജിത്ത് എന്നിവർ പറഞ്ഞു.