കാക്കനാട്: കെ.എം.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് തൃക്കാക്കരയിലെ 2024-25 അദ്ധ്യായന വർഷത്തെ കോളേജ് മാഗസിൻ "ശലഭം" പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും കെ.എം.എം. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനുമായ എ.എം. അബൂബക്കർ പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.സബന ബക്കർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ജാഫർ ജെബ്ബാർ, സ്റ്റാഫ് എഡിറ്റർ ശ്രീലമോൾ, യൂണിയൻ അഡ്വൈസർ വി. എ.ദീപ, കോളേജ് യൂണിയൻ ഭാരവാഹികളായ ഷാലിമ, ശബരീനാഥ്, ഗോപിക തുടങ്ങിയവർ സംസാരിച്ചു.