തോപ്പുംപടി: കേരള സർക്കാരിന്റെ ഡെൽഹി പ്രതിനിധി പ്രൊഫ. കെ. വി. തോമസിന്റെ ഭാര്യ ഷേർളി യുടെ ഒന്നാം ചരമവാർഷികം ഇന്ന് കുമ്പളങ്ങിയിൽ ആചരിക്കും. രാവിലെ 11ന് സെന്റ് പീറ്റേഴ്സ് പള്ളിയിൽ ദിവ്യബലി, അനുസ്മരണ പ്രാർത്ഥന, തുടർന്ന് പാരിഷ് ഹാളിൽ 12 മണിക്ക് ആശ്വാസകരണം പദ്ധതി ഉദ്ഘാടന യോഗം, സ്നേഹവിരുന്ന് എന്നിവ നടക്കും. പത്നിയെക്കുറിച്ച് കെ. വി. തോമസ് എഴുതിയ പുസ്തകം കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പ്രകാശനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് പുസ്തകം ഏറ്റുവാങ്ങും. പദ്ധതിയുടെ ഭാഗമായി രോഗികൾക്ക് ഡയാലിസിസ്, ചികിത്സാ സഹായത്തിനുള്ള ചെക്കുകൾ ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. ജോർജ് സെക്യൂറ ഏറ്റുവാങ്ങും.